‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ്’- വിവാഹവാർഷിക ദിനത്തിൽ സലിം കുമാർ

വെള്ളിത്തിരയിൽ ചിരിയുടെ മേളം തീർക്കുന്ന നടനാണ് സലിം കുമാർ. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ കണ്ണുനിറയിച്ച പ്രകടനങ്ങളും സലിംകുമാർ മലയാളികൾക്ക് സമ്മാനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ സലിം കുമാർ ഇപ്പോഴിതാ, വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രമാണ് സലിം കുമാർ പങ്കുവെച്ചിരിക്കുന്നത്.

‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ് ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും സ്നേഹാദരങ്ങളോടെ സലിം കുമാർ & സുനിത’- സലിം കുമാറിന്റെ വാക്കുകൾ.

ഇരുപത്തിനാലാം വാർഷികത്തിനും സലിം കുമാർ വളരെ ഹൃദ്യമായൊരു കുറിപ്പായിരുന്നു പങ്കുവെച്ചിരുന്നത്. ‘ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ” എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിം കുമാർ’ എന്നാണ് അദ്ദേഹം കുറിച്ചത്.

Read More: 13 ഹൊറർ ചിത്രങ്ങൾ പത്തുദിവസത്തിനുള്ളിൽ കണ്ടാൽ ലഭിക്കുന്നത് ആകർഷകമായ തുക; വേറിട്ടൊരു ഓഫറുമായി കമ്പനി

മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ താരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി സലീം കുമാര്‍ അരങ്ങേറ്റം കുറിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ല്‍ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

Story highlights- salimkumar celebrating 25th wedding anniversary