സംഗീതജ്ഞനായി ജയസൂര്യ- ശ്രദ്ധനേടി ‘സണ്ണി’ ടീസർ

രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സണ്ണി’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ എത്തി. സംഗീതജ്ഞനായ സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണ് സണ്ണി. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടിൽ എത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ സണ്ണി എന്ന സിനിമയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ണി. പ്രമുഖ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ സണ്ണി എന്ന ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്.

Read More: കാവ്യാ മാധവന്റെ ശബ്ദം അനുകരിച്ച് നവ്യ നായർ, ജയനെ അനുകരിച്ച് ഡയാനയും- സ്റ്റാർ മാജിക് വേദിയിലെ ‘മിമിക്സ് പരേഡ്’; വിഡിയോ

‘ഡാർവിന്റെ പരിണാമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ശർമ്മ ‘സണ്ണി’ക്ക് സംഗീതം നൽകുന്നു. ഷമ്മർ മുഹമ്മദ്, ദേശീയ അവാർഡ് ജേതാവ് സിനോയ് ജോസഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അതേസമയം, ജയസൂര്യയ്‌ക്കൊപ്പം ഏഴാമത്തെ ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്റേത്. ‘പുണ്യാളൻ അഗർബത്തീസ്’, ‘സു..സു … സുധിവത്മീകം’, ‘പ്രേതം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘ഞാൻ മേരിക്കുട്ടി’, ‘പ്രേതം 2’ എന്നീ സിനിമകൾക്കായി ഇരുവരും നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story highlights- sunny movie teaser