പേപ്പർ കട്ടിംഗിൽ സൂര്യയുടെ മുഖമൊരുക്കി ആരാധകൻ; അഭിനന്ദനവുമായി താരം- വിഡിയോ

ആരാധകരോട് എപ്പോഴും അടുത്ത ബന്ധം പുലർത്തുന്ന താരമാണ് സൂര്യ. ഇപ്പോഴിതാ, ഒരു ആരാധകൻ ഒരുക്കിയ പേപ്പർ കട്ട് ആർട്ടിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് താരം. പേപ്പറിൽ പ്രത്യേകമായി കട്ട് ചെയ്ത് ആരാധകൻ ഒരുക്കിയത് സൂര്യയുടെ മുഖമാണ്. മനോഹരമായ ഈ കലാസൃഷ്ടിക്കാണ് നടൻ അഭിനന്ദനം അറിയിച്ചത്.

‘നിങ്ങൾക്ക് അതിശയകരമായ നൈപുണ്യമുണ്ട്’ എന്നാണ് കാർത്തികുമാരൻ എന്ന ആരാധകന് സൂര്യ നൽകിയ മറുപടി. ഒരു വെള്ളപ്പേപ്പറിൽ പ്രത്യേകരീതിയിൽ കട്ടുകൾ ഉണ്ടാക്കിയിരിക്കുന്നു. അത് ഇരുണ്ട പ്രതലത്തിൽ വയ്ക്കുമ്പോഴാണ് സൂര്യയുടെ മുഖം കാണാൻ സാധിക്കുക.

അതേസമയം, സൂര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘സൂരറൈ പോട്രു’ എന്ന ചിത്രത്തിലാണ്. എതർക്കും തുനിന്തവൻ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. വിനയ് റായി വില്ലൻ വേഷത്തിലും എത്തുന്നു.

Read More: 21 വര്‍ഷങ്ങള്‍ കടന്നു; റിതത്തിന്റെ ഓര്‍മയില്‍ മീന: വിഡിയോ

സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, ശരണ്യ പൊൻവണ്ണൻ, സൂരി, എംഎസ് ഭാസ്കർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ഡി ഇമ്മാനാണ് സംഗീതം പകരുന്നത്.

Story highlights- Suriya impressed with fans paper cutting skill