പഴയകാല ഓർമ്മകൾ ഉണർത്തി ‘തലൈവി’യിലെ ഗാനം- വിഡിയോ

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി റിലീസ് ചെയ്ത ബഹുഭാഷാ ചിത്രമായ തലൈവിയിലെ ആദ്യ ഗാനം എത്തി. എന്ന മനോഹരമായ ഗാനമാണ് എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിൽ ഈ ഗാനം ഒരുക്കിയിരിക്കുന്നു. ഗാനത്തിലുടനീളം ജയലളിതയുമായി വളരെയധികം സാദൃശ്യം കങ്കണ റണൗത്തിനുണ്ട്.

എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജെ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷ്ട്രീയ ജീവിതം വരെ പങ്കുവയ്ക്കുന്ന ചിത്രമാണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ് എത്തുന്നത്.

മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read More: ദൃശ്യം റീമേക്ക് ഇന്തൊനേഷ്യന്‍ ഭാഷയിലും

വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- thalaivi movie video song