ബാലയ്ക്കായി വിവാഹ സത്കാര വേദിയില്‍ ഉണ്ണി മുകുന്ദന്റെ പാട്ട്: വിഡിയോ

Story highlights: Unni Mukundhan Singing Bala Wedding Reception

ചലച്ചിത്ര താരം ബാലയുടെ വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എലിസബത്ത് ആണ് ബാലയുടെ വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമെല്ലാം ആശംസകള്‍ നേരാന്‍ വിവാഹ സത്കാരത്തില്‍ എത്തിയിരുന്നു.

ബലയ്ക്കും വധുവിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് ചലച്ചിത്രതാരം ഉണ്ണി മുകുന്ദനും എത്തി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് നവദമ്പതികള്‍ക്കായി താരം ആലപിച്ച ഗാനം. വേദിയിലെത്തിയ ഇടവേള ബാബുവും പാട്ട് പാടി. നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും.

Read more: ലാലേട്ടന് ഒരു രസികൻ അനുകരണവുമായി അക്ഷിത്; ചിരിനിറച്ച് പാട്ട് വേദി

പൂങ്കാറ്റേ പോയി ചൊല്ലാമോ… എന്ന ഗാനമാണ് ഉണ്ണി മുകുന്ദന്‍ ആലപിച്ചത്. താരത്തിന്റെ മനോഹരമായ ആലാപനത്തെ പ്രശംസിക്കുന്നവരും ഏറെയാണ്. ശ്യാമ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് രഘു കുമാര്‍ സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ഉണ്ണി മേനോന്‍, കെ എസ് ചിത്ര എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.

Story highlights: Unni Mukundhan Singing Bala Wedding Reception