ലാലേട്ടന് ഒരു രസികൻ അനുകരണവുമായി അക്ഷിത്; ചിരിനിറച്ച് പാട്ട് വേദി

September 4, 2021

പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളും രസകരമായ നിമിഷങ്ങളുമായി പ്രേക്ഷകമനം കവരുന്നതാണ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും. ഇപ്പോഴിതാ ടോപ് സിംഗർ വേദിയിലെ കുരുന്നുകളുടെ പാട്ടുകൾ കേട്ടാസ്വദിക്കാൻ എത്തിയതാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. പ്രിയപ്പെട്ട ലാലേട്ടന് പാട്ടുകൾ പാടി നല്കിയതിനൊപ്പം ചില രസകരമായ നിമിഷങ്ങളും കുരുന്നുകൾ പാട്ട് വേദിയിൽ ഒരുക്കി.

ലാലേട്ടന് ഒരു രസികൻ അനുകരണവുമായാണ് കുട്ടിപ്പാട്ടുകാരൻ അക്ഷിത് എത്തിയത്. മോഹൻലാൽ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് അക്ഷിത് പാട്ടുവേദിയിൽ അനുകരിച്ചത്. ലാലേട്ടന്റെ സ്റ്റൈൽ അനുകരിച്ചതിനൊപ്പം ഡയലോഗുകളും പറയാൻ ശ്രമിക്കുന്നുണ്ട് അക്ഷിത്. എന്നാൽ ഡയലോഗിനിടെ അക്ഷിതിന് ഇടയ്ക്ക് വെള്ളി വീഴുന്നതും വേദിയിൽ ചിരി പടർത്തുന്നുണ്ട്. എന്തായാലും പാട്ട് വേദിയിൽ സുന്ദരനിമിഷങ്ങളാണ് അക്ഷിതും ലാലേട്ടനും ചേർന്നൊരുക്കിയത്.

Read also: ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍’…അടിപൊളി പാട്ടിന് ചുവടുവെച്ച് ടിജി രവി, വിഡിയോ

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights; Akshith imitates Mohanlal viral video