നായകനായി ടൊവിനോ തോമസ്; സംവിധാനം വിനീത് കുമാര്‍

അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് ടൊവിനോ തോമസ്. നിരവധിയാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വിനീത് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനവും സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ നടത്തിയിരുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാര്‍ സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തെത്തുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read more: തെരുവിലിരുന്ന് പഠിച്ച അസ്മയ്ക്ക് ഒടുവില്‍ വീടൊരുങ്ങി

ഷറഫു സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്.

അതേസമയം വിനീത് കുമാറിന്റെ സംവിധനത്തില്‍ ഒരുങ്ങിയ അയാള്‍ ഞാനല്ല എന്ന ചിത്രം ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത്. 2015-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തില്‍ മൃദുല മുരളി, രഞ്ജി പണിക്കര്‍, ദിവ്യ പിള്ള, ടിനി ടോം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Vineeth Kumar to direct again Tovino Thomas in lead role