രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 18,987 കൊവിഡ് കേസുകൾ

new Covid cases

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 18,987 കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 246 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. 13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ അധികവും കേരളത്തിലാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,079 കൊവിഡ് കേസുകളാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേർ സംസ്ഥാനത്ത് ഇന്നലെ രോഗമുക്തി നേടി. 

Read also: ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ- പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിശേഷങ്ങളുമായി സംവിധായകൻ

അതേസമയം കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം രാജ്യത്ത് ഫലപ്രദമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 35,66,347 വാക്‌സിന്‍ ഡോസുകളാണ് ഇന്നലെ നല്‍കിയത്. ഇതോടെ ഇന്ത്യയിൽ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയര്‍ന്നു.

Story highlights: 18,987 covid cases reported in Kerala