മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് കോച്ചിംഗിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ..?; 24 ഉം emaster ഉം ചേർന്നൊരുക്കുന്നു വെബ്ബിനാർ

കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രതിഫലിക്കാറുണ്ട്, പ്രത്യേകിച്ച് ഉപരി വിദ്യാഭ്യാസ രംഗത്ത്. കാരണം, നവീനമായ ഓരോ മാറ്റങ്ങളും പഠന രീതിയെയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഈ മാറ്റങ്ങൾ കൃത്യമായി കാണാൻ സാധിക്കുന്നത് മെഡിക്കൽ- എഞ്ചിനിയറിംഗ് രംഗത്താണ്. വിദ്യാഭ്യാസ രംഗത്തെ ട്രെൻഡുകൾക്ക് അനുസരിച്ച് ഓരോ വർഷവും മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷാ രീതികളും മാറിക്കൊണ്ടിരിക്കും.

എന്നാൽ, കാലങ്ങളായി ഒരേ പാറ്റേണിലാണ് എൻട്രൻസ് പരീക്ഷാ പരിശീലനങ്ങൾ നടക്കുന്നത്. ഇത് പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഉദാഹരണത്തിന് കഴിഞ്ഞു പോയ നീറ്റ് പരീക്ഷ തന്നെ. ചോദ്യങ്ങളിലെ മാറ്റം പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ പഠന രീതിയിലും മാറ്റം അനിവാര്യമാണ്.

ഈ സാഹചര്യത്തിൽ മെഡിക്കൽ- എൻജിനീയറിങ് കോച്ചിംഗിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ..? എന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ട്വന്റി ഫോറും e master digital education ആപ്പും ചേർന്നൊരുക്കുന്നു സൗജന്യ വെബ്ബിനാർ.

ഉയർന്ന റാങ്ക് നേടാൻ എങ്ങനെ പഠിക്കാം ?പഠനത്തിനായി സമയം എങ്ങനെ കൃത്യമായി വിനിയോഗിക്കാം..? മെഡിക്കൽ- എൻജിനീയറിങ് കോച്ചിംഗിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ..? തുടങ്ങിയ കാര്യങ്ങൾ പ്രമുഖർ നയിക്കുന്ന വെബ്ബിനാറിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്ക് വെബ്ബിനാറിലൂടെ വിദഗ്‌ധർ പങ്കുവെയ്ക്കുന്ന മാർഗനിർദേശങ്ങളും അഭിപ്രായങ്ങളും മുതൽക്കൂട്ടാകും.

രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യേണ്ട ലിങ്ക് :

emasteronline.com

പഠനം സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ വ്യത്യസ്‌തമായി കഴിഞ്ഞു. നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെ പഠനം ലഭ്യമാക്കുന്ന ആപ്പാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്. ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ ലക്ഷ്യം.

Story highlights- 24 news and emaster webbinar