മൂന്ന് അമ്മമാരുടെ സ്നേഹസമ്മാനം- പിറന്നാൾ ആഘോഷം വേറിട്ടതാക്കി അഹാന കൃഷ്ണ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള അഹാന പൊതുവെ എല്ലാ വർഷവും പിറന്നാൾ ആഘോഷിക്കാറുള്ളത് കുടുംബത്തിനൊപ്പമാണ്. എന്നാൽ ഇരുപത്തിയാറാം ജന്മദിനത്തിൽ അല്പം വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ് നടി.

പതിവിന് വിപരീതമായി ‘അമ്മ സിന്ധു കൃഷ്ണകുമാറിനും അവരുടെ സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു അഹാനയുടെ പിറന്നാൾ ആഘോഷം. സിന്ധുവിന്റെ രണ്ടു സുഹൃത്തുക്കളാണ് സുലുവും ഹസീനയും. അമ്മയ്‌ക്കൊപ്പം ചെന്നൈയിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ അഹാനയ്ക്ക് ഈ സുഹൃത്തുക്കൾ ചേർന്നൊരുക്കിയത് സർപ്രൈസുകളുടെ മേളമാണ്. അഹാനയുടെ മുഖം ഡിസൈൻ ചെയ്ത പാലറ്റ് കേക്ക് ആയിരുന്നു ആഘോഷത്തിലെ മുഖ്യ ആകർഷണം.

Read More: കൃത്യമായി അടുക്കിവെച്ചതുപോലെ മനോഹരമായ കെട്ടിടങ്ങൾ- ബാഴ്‌സലോണയിലെ സ്ക്വയർ ബ്ലോക്കുകൾക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്

നാല്പത്തൊന്നു വർഷമായി ഒരു വഴക്ക് പോലുമുണ്ടാക്കാതെ സുഹൃത്തുക്കളായിരിക്കുന്ന അമ്മമാർ എന്ന വിശേഷണത്തോടെയാണ് അഹാന മൂവരെയും യൂട്യൂബ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അതേസമയം, സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.‘തോന്നല്’ എന്നാണ് ചിത്രത്തിന്റെ പേര്. ഷെഫിന്റെ വേഷത്തിലാണ് അഹാന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

Story highlights- ahaana krishna’s birthday celebration