വിമാനത്തിനുള്ളില്‍ എക്കാലത്തേയും ഹിറ്റ് ഗാനത്തിന് നൃത്തം ചെയ്ത് എയര്‍ ഹോസ്റ്റസ്; വൈറല്‍ വിഡിയോ

Air hostess dances to AR Rahman’s ‘Urvashi Urvashi’ in empty flight

രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.

യാത്രക്കാരില്ലാത്ത വിമാനത്തിനുള്ളില്‍ വെച്ച് മനോഹരമായി നൃത്തം ചെയ്യുന്ന ഒരു എയര്‍ ഹോസ്റ്റസിന്റേതാണ് ഈ വിഡിയോ. ഉമ മീനാക്ഷി എന്നാണ് ഈ എയര്‍ ഹോസ്റ്റസിന്റെ പേര്. നിരവധിപ്പേരാണ് ഡാന്‍സ് പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഭാവപ്രകടനങ്ങള്‍ക്കാണ് ഉമ മീനാക്ഷി കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Read more: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്‌നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ എ ആര്‍ റഹ്‌മാന്റെ ‘ടേക്ക് ഇറ്റ് ഈസ് ഉര്‍വശി’ എന്ന ഗാനത്തിനാണ് എയര്‍ ഹോസ്റ്റസിന്റെ നൃത്തം. യൂണിഫോം ധരിച്ചുകൊണ്ട് ജോലിക്കിടയില്‍ ലഭിച്ച ഇടവേളയില്‍ നൃത്തം ചെയ്യുകയായിരുന്നു ഉമ മീനാക്ഷി. മുന്‍പും ഉമ മീനാക്ഷിയുടെ നൃത്ത പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Story highlights: Air hostess dances to AR Rahman’s ‘Urvashi Urvashi’ in empty flight