‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്‌നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ

October 2, 2021

സംഗീതത്തിനൊപ്പം അല്പം കുസൃതിയും കുറുമ്പും ചേർത്ത് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. കുഞ്ഞുകുരുന്നുകളുടെ പാട്ടിനൊപ്പം മനോഹരമായ വർത്തമാനങ്ങളും രസകാഴ്ചകളുമായി എത്തുന്ന ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരിൽ ചിരി നിറയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിൽ മനോഹരമായ പാട്ടും കൊച്ചു വർത്തമാനങ്ങളുമായി വന്ന് പ്രേക്ഷക മനം കവർന്നതാണ് മേഘ്‌നകുട്ടി. ഇപ്പോഴിതാ പാട്ട് പാടാൻ വേദിയിൽ എത്തിയ മേഘ്‌നക്കുട്ടിയും എം ജി ശ്രീകുമാറും തമ്മിലുള്ള രസകരമായ വർത്തമാനങ്ങളാണ് ടോപ് സിംഗർ വേദിയിൽ ചിരി നിറയ്ക്കുന്നത്.

ക്യൂട്ട്നെസ് നിറഞ്ഞ വർത്തമാനംകൊണ്ടും മനോഹരമായ പാട്ടുകൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് ടോപ് സിംഗർ വേദിയിലെ ഈ കൊച്ചുമിടുക്കി മേഘ്ന. ആലാപന മാധുര്യം കൊണ്ട് നിരവധി ആരാധകരെയും നേടിക്കഴിഞ്ഞു ഈ കുഞ്ഞുമോൾ. മേഘ്‌നക്കുട്ടിയുടെ കൊച്ചുവാർത്തമാനങ്ങൾ കേൾക്കാനും പാട്ടുകൾ ആസ്വദിക്കാനുമായി ആരാധകരും കാത്തിരിക്കാറുണ്ട്.

Read also:വിനീത് ശ്രീനിവാസൻ വീട്ട് തടങ്കലിൽ; ചിരിനിറച്ച് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ ഒരുങ്ങുന്നു

മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights: Meghna cute talks with Mg Sreekumar