ഐശ്വര്യ ലക്ഷ്മി ഇനി ആര്യയുടെ നായിക- പുതിയ തമിഴ് ചിത്രത്തിന് തുടക്കമായി

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നടൻ ആര്യയുടെ നായികയായാണ് ഐശര്യ ലക്ഷ്മി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് സൂചന. ആര്യയുടെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

സിനിമയുടെ പൂജ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തിരുന്നു. ശക്തി സൗന്ദർ രാജൻ ആണ് ചിത്രം ഒരുക്കുന്നത്. മുമ്പ് ആര്യയെ നായകനാക്കി ‘ടെഡി’ സംവിധാനം ചെയ്തത് ശക്തി ആയിരുന്നു. അതേസമയം, ചിത്രത്തിൽ സിമ്രാൻ, ത്യാഗരാജൻ, കാവ്യ ഷെട്ടി, ഹരീഷ് ഉത്മാൻ, ഗോകുൽ, ഭരത് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read More: ‘നാട്, എൻ വീട്, ഈ വയനാട്..’- നാടൻപാട്ടിന്റെ ചേലുമായി മണികണ്ഠൻ കലയരങ്ങിൽ- വിഡിയോ

മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി 2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘കാണെകാണെ’ എന്ന ചിത്രത്തിലാണ്.

Story highlights- Aishwarya Lekshmi signs her next Tamil film with Arya