ചിത്രീകരണം പതിനെട്ടുദിവസം മാത്രം- ‘എലോൺ’ പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോൺ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പതിനെട്ടു ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിനുണ്ട്. 12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകർക്ക്.

Read More: ഏറ്റുപാടാൻ പാകത്തിലൊരു ‘അപ്പപ്പാട്ട്’- ശ്രദ്ധനേടി ‘വെള്ളേപ്പം’ സിനിമയിലെ ഗാനം

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിർവഹിച്ച നരസിംഹം ആയിരുന്നു ആശിർവാദിന്റെ നിർമാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണ് എലോൺ.

Story highlights- alone movie shooting completed