സഹോദരസ്നേഹവുമായി ‘അണ്ണാത്തെ’- കാത്തിരിപ്പിനൊടുവിൽ ട്രെയ്‌ലർ എത്തി

സൂപ്പർ താരം രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. സഹോദരന്റെയും സഹോദരിയുടെയും സ്നേഹത്തിന്റെ കഥയാണ് അണ്ണാത്തെ പങ്കുവയ്ക്കുന്നത്. രജനികാന്തും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.മുൻപ് പുറത്തിറങ്ങിയ അണ്ണാത്തെയുടെ ടീസർ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന അണ്ണാത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നവംബർ 4 ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. പ്രകാശ് രാജ്, സൂരി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോളാണ് സന്തോഷം- ശ്രീനിവാസനും ധ്യാനിനും നന്ദി പറഞ്ഞ് മഞ്ജു വാര്യർ

ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഗാനങ്ങൾക്ക് ലഭിക്കുന്നത്. മരണം കവര്‍ന്നെടുക്കുന്നതിന് മുന്‍പ് അതുല്യ ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം ആലപിച്ച ഒരു ഗാനവും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. 

Story highlights- annathe trailer