‘ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും’- വൈകാരികമായ കുറിപ്പുമായി അനുപമ പരമേശ്വരൻ

പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം സിനിമാമേഖലയിൽ നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിനും പ്രിയങ്കരനായിരുന്നു പുനീത് രാജ്‌കുമാർ. ഇപ്പോഴിതാ, ഒപ്പം അഭിനയിച്ച നടി അനുപമ പരമേശ്വരന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒന്നിച്ചഭിനയിച്ച സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അനുപമ പ്രിയനടന്റെ വിയോഗത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

‘അപ്പു സാർ.. ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും….
എന്നാൽ ലോകത്തിലെ ഏറ്റവും അർപ്പണബോധമുള്ള, സ്‌നേഹമുള്ള, എളിമയുള്ള, ദയയുള്ള ഒരു മനുഷ്യനെയാണ് അനുപമ മിസ് ചെയ്യാൻ പോകുന്നത്… നിങ്ങളുടെ പുഞ്ചിരി നമുക്ക് എങ്ങനെ മറക്കാൻ കഴിയും അപ്പു സർ…. നിങ്ങളുടെ ഊഷ്മളമായ ആലിംഗനം എനിക്ക് എങ്ങനെ ലഭിക്കാതിരിക്കും സാർ…….. ഹൃദയം തകരുന്നു…ആഴത്തിൽ തകർന്നു…. ഇത് അംഗീകരിക്കാൻ ഇപ്പോഴും പാടുപെടുന്നു….നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകളും ഒരുപാട് ശക്തിയും…എന്നും ഒരു അപ്പു ആരാധിക..’

Read More: അഭിമാനത്തോടെ, കൈയടികളോടെ അവർ പാടി- ഹൃദയംകവർന്ന് അരുണാചൽ പ്രദേശിലെ ജവാൻമാരുടെ റെജിമെന്റൽ ഗാനം

ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പുനീതിനെ ആശുപത്രിയിൽ എത്തിച്ചത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോർട്ട്. ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.46 വയസായിരുന്നു. 

Story highlights- anupama parameswaran about puneeth rajkumar