‘എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹേ, ഈ പോകുന്നത്?’- പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം

സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമാണ് നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കാനുള്ള സജീവ പ്രവർത്തനങ്ങളിലാണ് പൃഥ്വിരാജ്. ഓരോ സിനിമയിലും അതുകൊണ്ടുതന്നെ നടൻ വൈവിധ്യം കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നടി അനുശ്രീ.

പൃഥ്വിരാജിന്റെ ആദ്യ സിനിമ മുതൽ ഭ്രമത്തിലെ വേഷം വരെയുള്ള യാത്രയാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. ‘നന്ദനത്തിലെ മനുവിൽ തുടങ്ങി.. പിന്നെ പിന്നെ… ശന്തനു, മൊയ്‌തീൻ, ഡോക്ടർ രവി തരകൻ, കോശി, ആന്റണി മോസസ്, ചിറക്കൽ കേളു നായർ, പി സുകുമാരൻ, കൃഷ്ണകുമാർ, കൃഷ്ണനുണ്ണി, അനന്തൻ, സാം അലക്സ്, ആദം ജോൺ, ഡേവിഡ് എബ്രഹാം, ജയപ്രകാശ്, പാമ്പു ജോയ്, ലയിക്..ഇതൊന്നും പോരാഞ്ഞിട്ട് ലൂസിഫർ ഇപ്പൊ ബ്രോ ഡാഡി . ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ റേ മാത്യൂസ്… എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹേ, ഈ പോകുന്നത്….. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആശംസകൾ…….ഇതുപോലുള്ളതും കൂടുതൽ ആഴമുള്ളതുമായ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ഇനിയും ലഭിക്കട്ടെ..’- അനുശ്രീയുടെ വാക്കുകൾ.

Read More: ‘വര്‍ഷങ്ങളോളം ചിരി അടക്കിപ്പിടിച്ച് ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി’- രോഗാവസ്ഥ പങ്കുവെച്ച് പാർവതി

അതേസമയം, അതേസമയം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ഒരു ജോലിക്കായി ഗൾഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Story highlights- anusree about prithviraj’s career growth