‘എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ..’- പ്രിയ ഗാനത്തിന് ചുവടുവെച്ച് ഭാവന- വിഡിയോ

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭജറംഗി. ചിത്രത്തിന്റെ ട്രെയ്‌ലർ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഭജറംഗിയിലെ ഒരു ഗാനത്തിന് ചുവടുവയ്ക്കുകയാണ് നടി. എത്ര കേട്ടാലും മതിവരാത്ത ഗാനം എന്നാണ് നൃത്ത വിഡിയോക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന ഈ കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ്  ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തെത്തിയിരുന്നു.

Read More: അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights- bhavana dancing