‘പേര് പോലെ തന്നെ അതുല്യയാണ് ചിൻമിങ്കി’- ഭജറംഗി ലുക്ക് പങ്കുവെച്ച് ഭാവന

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭജറംഗി. ചിത്രം പ്രേക്ഷകരിലേക്ക് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തിലെ ലുക്ക് പങ്കുവയ്ക്കുകയാണ് ഭാവന ഇപ്പോൾ. ചിൻമിങ്കി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. ‘പേര് പോലെ തന്നെ അതുല്യയാണ് ചിൻമിങ്കി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഭാവന കുറിക്കുന്നത്. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

Read More: ‘ഒരു മിനിറ്റ്, ഞാൻ ലോറിയിൽ നിന്ന് സംഗതിയൊക്കെ ഒന്ന് ഇറക്കിക്കോട്ടെ..’- ചിരിപടർത്തി മേഘ്‌നക്കുട്ടി

ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ്  ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- bhavana sharing Bhajarangi 2 look