ഐപിഎൽ വേദിയെ സാക്ഷിയാക്കി ദീപക് ചാഹറിന് പ്രണയസാഫല്യം- വിഡിയോ

ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനോട് തോറ്റെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സ് താരം ദീപക് ചാഹറിന് സന്തോഷത്തിന്റെ ദിനമായിരുന്നു. മത്സരവേദിയിൽ ചാഹറിന്റെ പ്രണയം പൂവിടുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസണിലെ മാച്ച് 53 യിൽ ചെന്നൈയുടെ തോൽവിക്ക് ശേഷം എല്ലാവരും ഒത്തുചേർന്ന് നിന്ന സമയത്താണ് ചാഹർ ദീർഘനാളായിട്ടുള്ള സുഹൃത്തിന് മുന്നിൽ വിവാഹാഭ്യർത്ഥനയുമായി എത്തിയത്.

ആദ്യം ഒന്ന് അമ്പരന്നുപോയെങ്കിലും വളരെ സന്തോഷത്തോടെ തന്നെ ചാഹറിന്റെ വിവാഹഭ്യർത്ഥന സുഹൃത്ത് സ്വീകരിച്ചു. എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ഉൾപ്പെടെയുള്ളവർ ഇരുവർക്കും അഭിനന്ദനവും അറിയിച്ചു. സ്പെഷ്യൽ മൊമെന്റ്‌സ്‌ എന്ന കുറിപ്പിനൊപ്പം ചാഹർ തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

read More: വർക്ക്ഔട്ട് തിരക്കിലാണ് മോഹൻലാൽ- ശ്രദ്ധനേടി വിഡിയോ

അതേസമയം, പ്രണയ സാക്ഷാത്കാരത്തിന് തൊട്ടുമുമ്പ്‌വരെ പഞ്ചാബിനെതിരെ സി‌എസ്‌കെ ആറ് വിക്കറ്റ് തോൽവിയിലേക്ക് പോയതുകൊണ്ട് ചാഹറിന് വളരെ നിർണായകമായ ദിവസമായിരുന്നു. ചെന്നൈ പ്ലേഓഫിന് യോഗ്യത നേടിയിട്ടുള്ളതുകൊണ്ട് ഈ തോൽവി കാര്യമായ പരിക്കൊന്നും ചെന്നൈയ്ക്ക് നൽകിയിട്ടില്ല.

Story highlights- Deepak Chahar Proposes To Girlfriend