ക്രിസ്‌മസ്‌ റിലീസിന് ഒരുങ്ങി ‘ജിബൂട്ടി’- മേക്കിംഗ് വിഡിയോ

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ജിബൂട്ടി എന്ന ചിത്രവും ഇങ്ങനെ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ച ഒന്നാണ്. ആക്ഷനും പ്രണയവും സസ്‌പെന്‍സുമെല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം കാത്തിരിപ്പിനൊടുവിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ക്രിസ്മസ് റിലീസായി ഡിസംബറിലാണ് ജിബൂട്ടി തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ഗാനവുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രംകൂടിയാണ് ‘ജിബൂട്ടി’. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രത്തിന്റെ നിര്‍മാണം.

അമിത് ചക്കാലക്കല്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, ബേബി ജോര്‍ജ്, പൗളി വിത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read More: കാത്തിരിപ്പ് വെറുതെയായില്ല; ശിവകാർത്തികേയന്റെ ‘ചെല്ലമ്മ..’ ഗാനത്തിന് മില്യൺ കാഴ്ചക്കാർ- വിഡിയോ

അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വെച്ചായിരുന്നു. ടി ഡി ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Story highlights- djibouti making video