‘ഡിബുക്കി’ൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- ശ്രദ്ധനേടി ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് ട്രെയ്‌ലർ

മലയാളത്തിൽ ഹിറ്റായ ഹൊറർ ത്രില്ലർ ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡിൽ ‘ഡിബുക്ക്’ എന്ന പേരിലാണ് ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ എത്തി. എസ്രായേക്കാൾ ഭയപ്പെടുത്തുന്നതാണ് ഡിബുക്ക് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. നിരവധി ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ച ഇമ്രാൻ ഹാഷ്മിയാണ്ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മാനവ് കൗൾ, നികിത ദത്ത എന്നിവരും അഭിനയിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച മലയാളം ഹൊറർ ചിത്രം എസ്രയുടെ ഹിന്ദി റീമേക്കാണ്.

പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ആമസോൺ പ്രൈം റിലീസായി ഒക്ടോബർ 29ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അതേസമയം, മലയാളത്തിൽ ജയ്‌ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്.

പരസ്യ മേഖലയില്‍ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര. ബോക്‌സ് ഓഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് എസ്ര. ചിത്രം ഹിന്ദിയിലേയ്ക്ക് ഒരുക്കുന്നതും ജയ് കൃഷ്ണയാണ്.ദൃശ്യം എന്ന മലയാള സിനിമ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്ത പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും ഹിന്ദിയിലേക്ക് എത്തിക്കുന്നതും.

Read More: ‘ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം..’- കോളേജ് കാല ചിത്രങ്ങളുമായി ജയസൂര്യ

2017 ലാണ് എസ്ര തീയറ്ററുകളിലെത്തിയത്. മലയാളത്തില്‍ പ്രിയ ആനന്ദായിരുന്നു നായികാ കഥാപാത്രമായെത്തിയത. ടൊവിനോ, സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.

Story highlights- dybbuk trailer