നേർക്കുനേർ വിശാലും ആര്യയും; ഒപ്പം മംമ്ത മോഹൻദാസ്- ‘എനിമി’ ട്രെയ്‌ലർ

ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് എനിമി എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലർ. ആര്യയും വിശാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായികയായി എത്തുന്നത്.

പ്രകാശ് രാജും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് എനിമി. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മ്മയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.

Read More: ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

വിശാലിന്റെയും ആര്യയുടെയും ‘എനിമി’ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഉറ്റ സുഹൃത്തുക്കൾ ഒന്നിച്ച് എത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയാണ്. ആക്ഷൻ ഡ്രാമയായ ചിത്രം ഈ ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഈ ദീപാവലിക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെ റിലീസ് ഉള്ളതുകൊണ്ട് കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം.

Story highlights- enemy trailer