അങ്ങനെയാണ് മീശമാധവനില്‍ വിഷുക്കണിയുമായി ‘താടിവെച്ച കൃഷ്ണന്‍’ എത്തിയത്

Harisree Ashokan shares Meesa Madhavan movie memories

മലയാള ചലച്ചിത്ര ലോകം ഹൃദയത്തിലേറ്റിയ കഥാപാത്രമാണ് മീശമാധവന്‍ എന്ന ചിത്രത്തിലെ സുഗുണന്‍. നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്രലോകത്ത് കൈയടി നേടിയ ഹരിശ്രീ അശോകന്‍ ആ കഥപാത്രത്തെ പരിപൂര്‍ണതയിലെത്തിച്ചു. മീശമാധവന്‍ എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മാധവനൊപ്പം (ദിലീപ്) വിഷുക്കണിയുമായി വരുന്ന സുഗുണന്റെ രംഗം പലരുടേയും മനസ്സില്‍ തെളിയും. താടിവെച്ച ആ കൃഷ്ണന്‍ അങ്ങനെ ചലച്ചിത്ര ലോകത്ത് കൈയടി നേടി.

മീശമാധവനിലെ താടിവെച്ച കൃഷ്ണന്റെ പിന്നിലെ അണിയറക്കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍. ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അഥിതിയായെത്തിയപ്പോഴാണ് ഇക്കാര്യങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മീശമാധവന്‍.

Read more: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്‌നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ

‘ഒരു ദിവസം രാവിലെ വന്ന് ഇന്നാണ് കൃഷ്ണന്റെ വേഷം ചെയ്യുന്നത് എന്ന് പറഞ്ഞു. ഓക്കെ റെഡി എന്നൊക്കെ പറഞ്ഞ് ഞാന്‍ നില്‍ക്കുകയാണ്. സുധേവന്‍ എന്ന മേക്കപ്പ് ആര്‍ടിസ്റ്റ് രാവിലെ മേക്കപ്പ് തുടങ്ങി. ഉച്ചകഴിഞ്ഞപ്പോഴാണ് നീലക്കളര്‍ ഫുള്‍ ആയത്. ആ കളര്‍ പൂര്‍ണമായും പോകന്‍ രണ്ട് ദിവസം വരെ എടുത്തു’ ഹരിശ്രീ അശോകന്‍ പറഞ്ഞു. സ്റ്റാര്‍ മാജിക് വേദിയില്‍ ഏറെ രസകരമായാണ് താരം സംസാരിച്ചത്.

Story highlights: Harisree Ashokan shares Meesa Madhavan movie memories