അച്ഛനും മകനും- ഹൃദയം ‘മോഹൻലാൽ വേർഷൻ’ പോസ്റ്റർ ശ്രദ്ധനേടുന്നു

മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. താരത്തോടുള്ള സ്നേഹം മലയാളികൾ അദ്ദേഹത്തിന്റെ കുടുംബത്തിനും നൽകാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവും സിനിമയിലേക്ക് എത്തി. പ്രണവ് നായകനായി അണിയറയിൽ ഒതുങ്ങുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ആദ്യ ഗാനം കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന ഒക്ടോബർ 25ന് എത്തുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ഹൃദയത്തിന്റെ ഒരു പോസ്റ്ററിനൊപ്പമാണ് മോഹൻലാൽ ഈ വിശേഷം പങ്കുവെച്ചത്. പോസ്റ്ററിൽ പ്രണവ് മോഹൻലാലിൻറെ ചിത്രമായിരുന്നു ഉള്ളത്.

ഇപ്പോഴിതാ, പ്രണവിന് പകരം മോഹൻലാലിൻറെ മുഖം ചേർത്താണ് ആ പോസ്റ്റർ പ്രചരിക്കുന്നത്. മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലിജില്‍ ലിജു കുന്നോത്താണ് ഇതിന് പിന്നിൽ. അതേസമയം, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’.

Read More: ‘കുട്ടികളാകുമ്പോൾ വീഴും, എഴുന്നേൽക്കും, വീഴും’; ജഗതിയുടെ ഹിറ്റ് ഡയലോഗുമായി ഭാവനയും രമ്യയും- വിഡിയോ

അതേസമയം, ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓഡിയോ കാസറ്റുകൾ തിരികെ കൊണ്ടുവരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

Story highlights- hridayam poster mohanlal version