‘ഞാൻ ഇങ്ങനെ ആരെയും മുട്ടാറില്ല, അതുകൊണ്ട് സോറി..’- ഹിറ്റ് കോമഡി രംഗവുമായി മിടുക്കികൾ

സമൂഹമാധ്യമങ്ങൾ സജീവമായതോടെ നിരവധി ആളുകളാണ് കഴിവുകൊണ്ടും കലകൊണ്ടും ശ്രദ്ധേയരായി മാറുന്നത്. കൊച്ചുകുട്ടികൾ പോലും അവരുടെ വിവിധ മേഖലകളിലെ മികവുകൊണ്ട് വളരെയേറെ ശ്രദ്ധേയരാകാറുണ്ട്. മലയാള സിനിമയിലെ ഹിറ്റ് കോമഡി രംഗങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ കുഞ്ഞു മിടുക്കികളാണ് വിയയും നിയയും.

നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി എത്തിയ സിനിമകളിലൂടെ ഹിറ്റായി മാറിയ ദാസനും വിജയനുമായി എത്തി മുൻപ് വിയയും നിയയും വിസ്മയിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് കോമഡി രംഗവുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കികൾ. മുൻപ്  മിഥുനം എന്ന ഹിറ്റ് ചിത്രത്തിലെ തേങ്ങ ഉടയ്ക്ക് സ്വാമി എന്ന ഹിറ്റ് രംഗവും ഇരുവരും അവതരിപ്പിച്ചിരുന്നു.

Read More: ‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി..’- സത്യൻ അന്തിക്കാടിനൊപ്പം ജയറാം

സഹോദരിമാരായ ആറും മൂന്നും വയസുള്ള വിയയും നിയയും ഇങ്ങനെ നിരവധി വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരാണ്. സിനിമാലോകത്തുനിന്നും നിരവധി അഭിനന്ദനങ്ങൾ ഈ കുഞ്ഞു മിടുക്കികളുടെ സ്വാഭാവിക അഭിനയത്തിന് ലഭിച്ചിരുന്നു. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇരുവരുടേയും താമസം.

Story highlights- in hariharnagar hit comedy scene spoof