‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി..’- സത്യൻ അന്തിക്കാടിനൊപ്പം ജയറാം

October 21, 2021

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ജയറാമിന്റെ കരിയറിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് ജയറാം.താരം നായകനാകുന്ന ചിത്രത്തിൽ ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ്, ശ്രീനിവാസൻ തുടങ്ങിയവരുമുണ്ട്. 

ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലെ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജയറാമിപ്പോൾ. ‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി..’ എന്ന കുറിപ്പിനൊപ്പമാണ് ജയറാം ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഈ അത്ഭുതകരമായ ടീമിനൊപ്പം ഒരിക്കൽക്കൂടി മടങ്ങിയെത്തിയതിൽ സന്തോഷം!’ എന്നും ജയറാം കുറിക്കുന്നു.

Read More: ഡ്രം സ്റ്റിക്കുമായി താളം പിടിച്ച് ശോഭന, ഒടുവിലൊരു കുസൃതിയും- വിഡിയോ

പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

Story highlights- jayaram about sathyan anthikkad