തിയേറ്ററുകളിൽ ഇനി ചിരിയുടെ ഉത്സവകാലം- നവംബറിൽ റിലീസിനൊരുങ്ങി ‘ജാനേമൻ’

October 23, 2021

മലയാള സിനിമയുടെ വസന്തകാലം ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിയെത്തുകയാണ്. തിങ്കളാഴ്ച മുതൽ കേരളത്തിൽ തിയേറ്ററുകൾ വീണ്ടും തുറക്കും. ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്ററുകൾ സജീവമാകുമ്പോൾ റിലീസിന് കാത്തിരിക്കുന്നത്. കോമഡി എന്റർടൈനറായ ‘ജാനേമൻ’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീങ്ങനെ നടീനടന്മാരുടെ നീണ്ട നിര തന്നെയുണ്ട് ജാനേമനിൽ. കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം.

read More: അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Story highlights- janeman movie release