ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം ‘മൈക്ക്’- നായികയായി അനശ്വര രാജൻ

ബോളിവുഡ് താരം ജോൺ എബ്രഹാം പാതി മലയാളിയാണ്. ഇതുവരെ മലയാള സിനിമയിൽ സാന്നിധ്യമറിയിക്കാത്ത താരം ഇപ്പോഴിതാ, ഇവിടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്. ജോൺ എബ്രഹാം തന്റെ ആദ്യ മലയാള നിർമ്മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. മൈക്ക് എന്ന ചിത്രത്തിലൂടെയാണ് നടൻ മലയാളത്തിലേക്കും കടക്കുന്നത്.

മൈക്ക് ഒരു മലയാള ചിത്രമാണ്. പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന അകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഞങ്ങളുടെ ആദ്യ മലയാള ചിത്രം മൈക്ക്. സംവിധാനം വിഷ്ണു ശിവപ്രസാദ്. രഞ്ജിത്ത് സജീവും അനശ്വര രാജനും അഭിനയിക്കുന്നു’ എന്നാണ് ജോൺ എബ്രഹാം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

View Post

Read More: അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

ചിത്രം മൈസൂരിൽ ഒക്ടോബർ 20 ന് ഷൂട്ടിംഗ് ആരംഭിച്ചു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മൈക്ക്’ ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മൈസൂർ, കട്ടപ്പന, വൈക്കം, ധർമ്മശാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിനിമ ചിത്രീകരിക്കും. അഭിനേതാക്കളായ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിക് അക്ബർ അലി തിരക്കഥ രചിച്ചിരിക്കുന്നു. വിവേക് ​​ഹർഷൻ എഡിറ്ററാണ്. സംഗീതം നൽകിയിരിക്കുന്നത് രാധൻ. രഞ്ജിത്ത് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു.

Story highlights- John Abraham’s debut Malayalam production ‘Mike’