സൂപ്പർ ഡാഡിന് മക്കൾ ഒരുക്കിയ സർപ്രൈസ്- പിറന്നാൾ ചിത്രവുമായി ജോജു ജോർജ്

നടൻ ജോജു ജോർജ് പിറന്നാൾ നിറവിലാണ്. ആശംസാ പ്രവാഹങ്ങൾക്കിടയിൽ ജോജുവിനായി മക്കൾ ഒരുക്കിയ സർപ്രൈസ് ശ്രദ്ധനേടുന്നു. മനോഹരമായ ഒരു കേക്ക് ആണ് അപ്പുവും പാത്തുവും പാപ്പുവും ചേർന്ന് ജോജുവിന്‌ സമ്മാനിച്ചത്. സൂപ്പർ ഡാഡ് എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. മക്കളുടെ സർപ്രൈസ് സമ്മാനം എന്ന ക്യാപ്ഷനൊപ്പം ജോജു കേക്കിന്റെ ചിത്രം പങ്കുവെച്ചു.

സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

 വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

അതേസമയം, നിരവധി ചിത്രങ്ങളാണ് ജോജു നായകനായി ഒരുങ്ങുന്നത്. ജോജു ജോർജ് നായകനാകുന്ന ചിത്രമാണ് സ്റ്റാർ. കേരളത്തിൽ തിയേറ്റർ തുറക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 29ന് റിലീസിന് ഒരുങ്ങുകയാണ് സ്റ്റാർ.പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സ്റ്റാർ’. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. 

ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷേപഹാസ്യരൂപേണ ഒരുക്കുന്ന ചിത്രം കാർലോസ് എന്ന ഡെലിവറി പാട്ണറുടെ ജീവിതം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രമ്യ നമ്പീശനും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. വൈറസ്, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പീസ്. 

താരം വേഷമിടുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘ജില്ലം പെപ്പരെ’. ജോസഫിന് ശേഷം ഈ ചിത്രത്തിൽ വീണ്ടും വയോധികന്റെ വേഷത്തിൽ എത്തുകയാണ് ജോജു ജോർജ്. ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. കർമ്മയോദ്ധ മുതൽ മേജർ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More: ‘കരയല്ലേ..’; അമ്മയെ കാണാതെ കരഞ്ഞ സഹപാഠിയെ ആശ്വസിപ്പിച്ച് ഒരു കുഞ്ഞു മിടുക്കി- ഹൃദയംതൊടുന്ന വിഡിയോ

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിൽ മൈമു എന്ന കഥാപാത്രമായും ജോജു എത്തുന്നുണ്ട്. കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന ചാപ്പ സമ്പ്രദായത്തിന്റെ കഥയാണ് തുറമുഖം പങ്കുവയ്ക്കുന്നത്. ജൂൺ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ അഹമ്മദ് ഖബീറിന്റെ പുതിയ ചിത്രമായ മധുരത്തിലും നായകനായി വേഷമിടുന്നത് ജോജു ജോർജ് ആണ്.

Story highlights- joju george birthday celebration