‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’- പ്രിയയെയും സുഹൃത്തുക്കളെയും ട്രോളി കുഞ്ചാക്കോ ബോബൻ; വിഡിയോ

മലയാളികളുടെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. എന്നാൽ, അടുത്തിടെയായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സസ്പെൻസ് ത്രില്ലറുകളാണ്. ക്രൈം ത്രില്ലറുകളാണ് ഇനി വരാനിരിക്കുന്ന കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങളിൽ അധികവും. സിനിമാതിരക്കുകൾക്കിടയിൽ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കുഞ്ചാക്കോ ബോബൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ രസകരമായ ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്.

അവതാരകനായി ശ്രദ്ധനേടിയ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ലക്ഷ്മിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. അതിനിടയിൽ ദേ, മൂധേവികൾ എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോ ബോബൻ എത്തുന്നു. ‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’ എന്നും കുഞ്ചാക്കോ ബോബൻ ചിരിയോടെ പറയുന്നു. രസകരമായ വിഡിയോ ശ്രദ്ധനേടുകയാണ്.

Read More: പ്രിയനടന്‍ നെടുമുടി വേണു കാലയവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍…

കാലഘട്ടങ്ങളുടെ നടനാണ് കുഞ്ചാക്കോ ബോബൻ. തൊണ്ണൂറുകളിൽ നായകനായി എത്തിയ കുഞ്ചാക്കോ ബോബൻ ഇന്നും അതേ പ്രായത്തിലുള്ള കഥാപാത്രങ്ങളും അതേ ഊർജവും പകർന്ന് ഇന്നും സജീവമാണ്. അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. പട, മറിയം ടെയ്‌ലേഴ്‌സ്, ഗിർ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്.

Story highlights- kunchacko boban funny video