പതിനേഴാം വയസ്സിലെ ചിത്രവുമായി ലക്ഷ്മി ഗോപാലസ്വാമി- ഒരു മാറ്റവുമില്ലെന്ന് ആരാധകർ

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓർമ്മ ചിത്രം പങ്കുവയ്ക്കുകയാണ് നടി. ലക്ഷ്മി ഗോപാലസ്വാമി ടീനേജ് പ്രായത്തിൽ മോഡലിംഗ് തുടങ്ങിയപ്പോൾ എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് വർഷങ്ങളായി വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്.

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്.

Read More: ‘തേരിറങ്ങും മുകിലേ..’- ഹൃദയം കവർന്ന് റിമി ടോമിയുടെ ആലാപനം

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം നൽകിയ താരം, ഇപ്പോഴിതാ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇരുപതു വർഷങ്ങൾക്ക് ശേഷം മകനൊപ്പം വേഷമിടുന്ന സന്തോഷത്തിലാണ്.

Story highlights- lakshmi gopalaswami teenage photo