ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി- ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്

വെള്ളിത്തിരയിലെ താരങ്ങളുടെ കുടുംബ വിശേഷണങ്ങൾക്കും ആരാധകർ ഏറെയാണ്. ദിലീപ്- കാവ്യ മാധവൻ താരജോഡിയുടെ മകൾ മഹാലക്ഷ്മിയുടെ പുത്തൻ വിശേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദേവീ സന്നിധിയിൽ അക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. മകളുടെ ചിത്രങ്ങൾ പങ്കവെച്ചിരിക്കുന്നത് ദിലീപ് ആണ്.

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’-ദിലീപ് കുറിക്കുന്നു.

Read More: വരനും വധുവും വിവാഹവേദിയിലേക്ക് എത്തിയത് ചെമ്പിൽ- വെള്ളപ്പൊക്കത്തിൽ ഒരു പ്രണയ സാഫല്യം

മഹാലക്ഷ്മിയെ എഴുത്തിനിരുത്താൻ ദിലീപിനും കാവ്യക്കും ഒപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

Story highlights-mahalakshmi dileep’s Vidyarambham