735 മുട്ടകൾ തൊപ്പിയിൽ ബാലൻസ് ചെയ്ത് യുവാവ്- റെക്കോർഡ് നേടിയ കാഴ്ച

October 15, 2021

പാചകത്തിൽ എത്ര വൈഭവമുള്ളവരായാലും ഒരു വിഭവം പാകം ചെയ്യുമ്പോൾ എല്ലാവരും വളരെയധികം കരുതൽ സ്വീകരിക്കാറുണ്ട്. പാത്രങ്ങൾ മേലേയ്ക്ക് എറിഞ്ഞും കണ്ണുകെട്ടിയുമൊക്കെ പാചക കലയിൽ വൈഭവം തെളിയിക്കുന്നവരെ പോലും വിറപ്പിക്കുന്ന ഭീകരൻ മറ്റാരുമല്ല, മുട്ടയാണ്. കാരണം, ഒന്ന് ബാലൻസ് തെറ്റിയാൽ, തവിടുപൊടിയാകാൻ സെക്കൻഡുകൾ മതി. അപ്പോഴാണ് 735 മുട്ടകൾ തലയിൽ ബാലൻസ് ചെയ്ത് ഒരാൾ ഗിന്നസ് റെക്കോർഡ് നേടുന്നത്.

കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നിയേക്കാം. പക്ഷേ, സംഗതി സത്യമാണ്. ഏറ്റവും കൂടുതൽ മുട്ടകൾ തൊപ്പിയിൽ ചുമന്നുകൊണ്ട് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത് പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിനിൽ നിന്നുള്ള ഗ്രിഗറി ഡാ സിൽവയാണ്. 735 മുട്ടകളാണ് ഇയാൾ തൊപ്പിയിൽ ബാലൻസ് ചെയ്തത്.

Read More: അസാധ്യ പ്രകടനം; നാഗവല്ലിയായി പാടിയും പകർന്നാടിയും ആൻ ബെൻസൺ- പാട്ടുവേദിയിൽ ഉയർന്ന കൈയടി

മൂന്നു ദിവസം കൊണ്ടാണ് ഇദ്ദേഹം വലിയൊരു തൊപ്പിയിൽ ഇത്രയധികം മുട്ടകൾ ഒതുക്കിവെച്ചത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിനിൽ നിന്നുള്ള ഗ്രിഗറി ചൈനയിലെ ഒരു ചാനൽ പരിപാടിയിൽ ജിഡബ്ല്യുആർ സ്പെഷ്യൽ ഷോയിലാണ് മുട്ടകൾ ബാലൻസ് ചെയ്ത് റെക്കോർഡ് നേടിയത്.

Story highlights- Man balances 735 eggs on his hat