അസാധ്യ പ്രകടനം; നാഗവല്ലിയായി പാടിയും പകർന്നാടിയും ആൻ ബെൻസൺ- പാട്ടുവേദിയിൽ ഉയർന്ന കൈയടി

October 14, 2021

വൈവിധ്യമാർന്ന കഴിവുകളിലൂടെ എപ്പോഴും അമ്പരപ്പിക്കാറുണ്ട് ഫ്‌ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞു പാട്ടുകാർ. കുട്ടികളെങ്കിലും കഴിവിന്റെ കാര്യത്തിൽ വളരെയധികം മുന്നിലാണ് ഇവർ. അതുകൊണ്ടുതന്നെ ഓരോ തവണയും മത്സരവേദിയിലേക്ക് ഓരോരുത്തരും പാടാൻ എത്തുമ്പോൾ വിസ്മയ നിമിഷങ്ങളാണ് പിറക്കാറുള്ളത്.

ഇപ്പോഴിതാ, ആൻ ബെൻസണാണ് പാട്ടിലൂടെ അമ്പരപ്പിക്കുന്നത്. എപ്പോഴും പക്വതയാർന്ന ആലാപനത്തിലൂടെ കൈയടി നേടിയിട്ടുള്ള ഗായികയാണ് ആൻ ബെൻസൺ. ഇപ്പോൾ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മുറയിൽ വന്ത് പാർത്തായാ എന്ന ഗാനവുമായാണ് ആൻ എത്തിയിരിക്കുന്നത്.

പാട്ടിനൊപ്പം അഭിനയവും കൂടി ചേർന്ന് മനോഹരമായൊരു അനുഭവമാണ് ആൻ പങ്കുവെച്ചത്. വിധികർത്താക്കളും കൈയടികളോടെ എഴുനേറ്റുനിന്നാണ് ആനിന്റെ പ്രകടനം സ്വീകരിച്ചത്. മികച്ച അഭിപ്രായമാണ് ആൻ പാട്ടിലൂടെ നേടിയത്.

read More: ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ- പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിശേഷങ്ങളുമായി സംവിധായകൻ

സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. ആലാപനമാധുര്യം കൊണ്ട് ഹൃദയം കവരുന്ന കുട്ടിഗായകരും അവർക്കൊപ്പം ചിരിയുടെ മനോഹര നിമിഷങ്ങൾ ഒരുക്കുന്ന വേദിയും ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. സംഗീതത്തിനൊപ്പം കളിയും ചിരിയും കോമഡിയും നിറയ്ക്കുന്ന വേദി ചിലപ്പോൾ അനുഗ്രഹീത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്. 

Story highlights- ann benson’s amazing performance