മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ ഇന്ത്യക്കാർക്ക് ഗുണപ്രദമാകുന്നതെങ്ങനെ?

April 24, 2024

ഇന്ത്യയിൽ നിന്നും ഏറ്റവും അധികം ആളുകൾ പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന സ്വപ്ന നാടാണ് യൂറോപ്പ്. അതിനാൽ തന്നെ യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ഒരു പുതിയ നിയമം ഇന്ത്യക്കാർക്ക് വലിയൊരു സന്തോഷവാർത്തയായിരിക്കുകയാണ്. ഈ നിയമത്തിലുള്ള കൂടുതൽ സാധുതയുള്ള കാലയളവുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ നേടുന്നത് എളുപ്പമാക്കുന്നു.

ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്റ്റോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട് , പോർച്ചുഗൽ, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ, ഫിൻലാൻഡ്, സ്വീഡൻ എന്നിവയ്‌ക്കൊപ്പം ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെ 29-ലധികം യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഷെങ്കൻ വിസ പ്രവേശനം നൽകുന്നു.

2024 ഏപ്രിൽ 18 മുതൽ ആരംഭിച പുതിയ വിസ നിയമം ഇന്ത്യക്കാർക്ക് ഷെങ്കൻ വിസകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. മുമ്പ്, കൂടുതൽ കാലത്തേക്ക് സാധുതയുള്ള മൾട്ടി-എൻട്രി വിസ നേടുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പുതിയ നിയമം അനുസരിച്ച്, യൂറോപ്പിൽ മികച്ച യാത്രാ ചരിത്രമുള്ള ഇന്ത്യക്കാർക്ക് മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് അർഹതയുണ്ട്.

Read also: മൂന്നുവർഷത്തിനിടെ അനാവശ്യമായി പോലീസ് ഡിപ്പാർട്മെന്റിലേക്ക് വിളിച്ചത് 2000 തവണ; 56-കാരിയ്ക്ക് തടവുശിക്ഷ

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് രണ്ട് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് യോഗ്യത നേടാം. ഈ വിസ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിലേക്കുള്ള ഒരു തുടക്കമാണ്., ഇത് യൂറോപ്പ് എരിയയ്ക്കുള്ളിൽ കൂടുതൽ യാത്രാ സൗകര്യം അനുവദിക്കുന്നു. എങ്കിലും എന്തായാലും വിസ പരിമിതികൾ ഇപ്പോഴും ബാധകമാണ് എന്നത് ശ്രദ്ധേയമാണ്.

Story highlights- Multiple-Entry Schengen Visa