നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോളാണ് സന്തോഷം- ശ്രീനിവാസനും ധ്യാനിനും നന്ദി പറഞ്ഞ് മഞ്ജു വാര്യർ

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മഞ്ജു വാര്യരിലൂടെ മലയാള സിനിമ ലോകം വീണ്ടും കണ്ടുതുടങ്ങി. ഇപ്പോൾ നിർമ്മാതാവായും സജീവമാകുകയാണ് നടി.

സമൂഹമാധ്യമങ്ങളിലും സജീവമായ മഞ്ജു വാര്യർ, ഇപ്പോഴിതാ രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ്. ശ്രീനിവാസനും ധ്യാനിനും ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോൾ ആണ് സന്തോഷം!!! ഒപ്പം എക്കാലത്തെയും പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഉച്ചഭക്ഷണവും..വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ..നന്ദി ശ്രീനിയേട്ടാ..’- മഞ്ജു വാര്യർ കുറിക്കുന്നു. പാചകം ചെയ്തത് ധ്യാൻ ആണെന്നും മഞ്ജു സൂചിപ്പിക്കുന്നുണ്ട്.

മലയാളികളുടെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങിയതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച മഞ്ജു വാര്യർ. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായ ആയിഷയിലാണ് ഇനി മഞ്ജു വാര്യർ അഭിനയിക്കുന്നത്.

read More: ഏതുപ്രായക്കാർക്കും ഇംഗ്ലീഷ് ഇനി വീട്ടിലിരുന്നുതന്നെ അനായാസമായി പഠിക്കാം, KENME online English-ലൂടെ

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, സൗബിൻ സാഹിറും മഞ്ജു വാര്യർ ഒന്നിക്കുന്ന വെള്ളരിക്ക പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം.

Story highlights- manju warrier about dhyan sreenivasan and sreenivasan