ഒടുവിൽ മധുര പതിനാറിലേക്ക്- പിറന്നാൾ ആഘോഷമാക്കി മീനാക്ഷി

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് കുട്ടിക്കുറുമ്പുകളുടെ പ്രിയങ്കരിയായി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ, മധുര പതിനാറിന്റെ നിറവിലാണ് താരം. ഒടുവിൽ ഞാൻ മധുര പതിനാറിലെത്തി എന്ന കുറിപ്പിനൊപ്പമാണ് മീനാക്ഷി പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.

https://www.instagram.com/p/CU_-mczoRpa/?utm_medium=copy_link

അതേസമയം, രണ്ടു സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയും, അമീറയും. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അമീറ. സഹോദരൻ ആണ് മീനാക്ഷിക്ക് ഒപ്പം വേഷമിട്ടിരിക്കുന്നതും.

Story highlights- meenakshi birthday celebration