‘ഐ ലവ് യു അച്ഛാ..’- ദിലീപിന് പിറന്നാൾ ആശംസിച്ച് മീനാക്ഷി

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് ദിലീപ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു. പിറന്നാള്‍ നിറവിലാണ് ദിലീപ്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

ഇപ്പോഴിതാ, മകൾ മീനാക്ഷി പങ്കുവെച്ച ആശംസയും ശ്രദ്ധനേടുകയാണ്. ചെറുപ്പത്തിലും മുതിർന്ന ശേഷം അച്ഛനൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ‘പിറന്നാൾ ആശംസകൾ അച്ഛാ, ഐ ലവ് യു’ എന്നും ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നു.

Read More: ഏതുപ്രായക്കാർക്കും ഇംഗ്ലീഷ് ഇനി വീട്ടിലിരുന്നുതന്നെ അനായാസമായി പഠിക്കാം, KENME online English-ലൂടെ

1968 ഒക്ടോബര്‍ 27 ന് ആലുവായില്‍ ദേശത്ത് പത്മനാഭന്‍ പിള്ളയുടേയും സരോജയുടേയും മകനായി ദീലീപ് ജനിച്ചു. ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്നായിരുന്നു പേര്. പിന്നീട് ദിലീപ് എന്നായി. മിമിക്രി ആര്‍ടിസ്റ്റായാണ് ദിലീപ് കലാരംഗത്ത് അറിയപ്പെട്ടു തുടങ്ങിയത്. സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതോടെ ശ്രദ്ധേയനായി താരം. 2011-ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദിലീപിനെ തേടിയെത്തി.

Story highlights- meenakshi wishes happy birthday to dileep