മകന് വേണ്ടി മിയയുടെ പാട്ട്, കുഞ്ഞു ചിരിയോടെ ലൂക്ക- വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മിയയ്ക്ക് അടുത്തിടെയാണ് മകൻ പിറന്നത്. മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്റെ ബാപ്റ്റിസം ചടങ്ങിന്റെ ചിത്രങ്ങളും അടുത്തിടെ മിയ പങ്കുവെച്ചത്. ഒന്നാമ വിവാഹ വാർഷികവും മകൻ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്.

ഇപ്പോഴിതാ, മകന് വേണ്ടി പാടുകയാണ് മിയ. ‘വാതുക്കല് വെള്ളരിപ്രാവ്‌..’ എന്ന ഗാനമാണ് മിയ ആലപിക്കുന്നത്. കുഞ്ഞു ചിരിയോടെ ആസ്വദിച്ചിരിക്കുകയാണ് മകൻ ലൂക്ക. മനോഹരമായ ഈ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.

Read More: ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം ‘മൈക്ക്’- നായികയായി അനശ്വര രാജൻ

കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.

Story highlights- mia and luca cute video