ഏറ്റുപാടാൻ പാകത്തിലൊരു ‘അപ്പപ്പാട്ട്’- ശ്രദ്ധനേടി ‘വെള്ളേപ്പം’ സിനിമയിലെ ഗാനം

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി റോമ അഭിനയലോകത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് വെള്ളേപ്പം. പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘മുകിൽ ചട്ടിയിൽ പകൽ..’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ലീല എൽ ഗിരീഷ്‌കുട്ടൻ ഈണം പകർന്നിരിക്കുന്നു. ജോബ് കുര്യനും സുധി നെട്ടൂരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തൃശ്ശൂർ നഗരത്തിലെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘വെള്ളേപ്പം’. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. ഒരു റൊമാന്റിക് എന്റെർറ്റെയ്നർ വിഭാഗത്തിൽ പ്പെടുന്ന ചിത്രമാണ്ന്ന ഇത്. വെള്ളേപ്പത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്.  സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്‌കുട്ടൻ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. 

Read More: ഏറ്റുമുട്ടലിനൊടുവിൽ വിശ്രമിക്കുന്ന തെലുങ്കിലെ അയ്യപ്പനും കോശിയും- ചിത്രം പങ്കുവെച്ച് റാണാ ദഗുബാട്ടി

ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്. അതേസമയം ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസൺ സംഗീതം നല്കിയിരിക്കുന്ന ഗാനത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

story highlights- mukil chattiyil song fom velleppam movie