‘എപ്പോഴും എന്നെ ഇങ്ങനെ അത്ഭുതപ്പെടുത്തും എന്റെ ജാൻ’ -നവ്യക്ക് പിറന്നാൾ ദിനത്തിൽ മകനൊരുക്കിയ സർപ്രൈസ്

മലയാളികളുടെ പ്രിയനായികയാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നവ്യ പിറന്നാൾ നിറവിലാണ്. പിറന്നാൾ ദിനത്തിൽ നവ്യക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മകൻ. മനോഹരമായൊരു കേക്ക് ആണ് സായ് കൃഷ്ണ അമ്മയ്ക്ക് സമ്മാനമായി നൽകിയത്. മകന്റെ സർപ്രൈസ് പങ്കുവെച്ചുകൊണ്ട് നവ്യ നായർ കുറിക്കുന്നതിങ്ങനെ;

‘ഇതെനിക്ക് ഏറെ വിലപ്പെട്ടതാണ് ജാൻ…നീ നൽകിയ സർപ്രൈസ്..എപ്പോഴും എന്നെ ഇങ്ങനെ അത്ഭുതപ്പെടുത്തും എന്റെ കുട്ടി ബോംബ് … എന്റെ എല്ലാമെല്ലാം … കുട്ടി സ്വന്തമായി യൂട്യൂബ് വിഡിയോകൾ നിർമ്മിക്കുന്നതിനാൽ ഞാൻ ഇവിടെ ബൈറ്റുകൾ പോസ്റ്റ് ചെയ്യുന്നില്ല’- നവ്യ നായർ കുറിക്കുന്നു.

നവ്യ നായരും മകൻ സായ് കൃഷ്ണയും അമ്മ-മകൻ ബന്ധത്തെക്കാൾ കൂടുതൽ സുഹൃത്തുക്കളാണ്. മാതൃദിനത്തിൽ മകൻ സായ് കൃഷ്ണ നവ്യക്കായി ഒരുക്കിയ സർപ്രൈസ് ശ്രദ്ധനേടിയിരുന്നു. മകന്റെ സ്നേഹം നിറഞ്ഞ നിമിഷം പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചതിങ്ങനെ-‘എന്റെ ജാൻ‌ എല്ലായ്‌പ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു.. എന്റെ ജീവിതത്തിൽ‌ നീയുള്ളതിൽ ഞാൻ വളരെയധികം ഭാഗ്യവതിയാണ്..’.

Read More: പ്രണയം പങ്കുവെച്ച് സായ് പല്ലവിയും നാഗചൈതന്യയും- ഹൃദയം കവർന്ന് മനോഹര ഗാനം

അതേസമയം, വിവാഹത്തെത്തുടർന്ന് കുടുംബത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ നവ്യ, അടുത്തിടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Story highlights- navya nair birthday surprise