അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിളങ്ങാൻ ‘നായാട്ട്’

October 13, 2021

കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട്. പ്രേക്ഷക മനസുകൾ കീഴടക്കിയ ചിത്രം ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുമാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ് ഈ വിവരം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിൽ അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ ഓർമകളിലേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോകുന്നതാണ് നായാട്ട്. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും നിയമ നടപടികളും രക്ഷപ്പെടലുകളുമെല്ലാം തികച്ചും മനോഹരമായ രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്.

Read also: ഇസ്തിരി കടയിലെ കഷ്ടതകളിൽ നിന്നും നാൽപത്തൊന്നാം വയസിൽ നേടിയ ഡോക്ടറേറ്റ്; ഇന്ന് കോളേജ് അധ്യാപിക- മാതൃകയാണ് ഡോക്ടർ അമ്പിളി

അതേസമയം ഷാഫി കബീർ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷൈജു ഖാലിദാണ്. ദുൽഖർ സൽമാനെ നായകനാക്കിയ ചാർലി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Story highlights: Nayattu film selected to International film festivals