അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഭാവിയിൽ ഇങ്ങനൊരു ‘ക്‌ളൈമാക്‌സ്’ നസ്രിയ പോലും പ്രതീക്ഷിച്ചുണ്ടാകില്ല- വിഡിയോ

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

എന്നാൽ, അഭിനയലോകത്ത് സജീവമായ സമയത്ത് നസ്രിയയ്ക്ക് ഫഹദിനെ നേരിട്ട് പരിചയമില്ലായിരുന്നു. അന്ന് നസ്രിയ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ വളരെയേറെ ശ്രദ്ധനേടുകയാണ്. ഇനി മലയാളത്തിൽ ആർക്കൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹമുള്ളത് എന്ന ചോദ്യത്തിന് ഫഹദിനൊപ്പമാണ് എന്നും വളരെ ടാലന്റഡ് ആണ് ഫഹദ് എന്നും നസ്രിയ പറയുന്നു. എന്നാൽ, പിന്നീട് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തത് നസ്രിയ പോലും പ്രതീക്ഷിക്കാത്ത വഴിത്തിരിവായിരുന്നു. അന്ന് അഭിമുഖം എടുത്ത രഞ്ജിത്ത് സരോവർ ആണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ നസ്രിയ ജീവിതത്തിലേക്ക് വന്നതിനെക്കുറിച്ച് ഫഹദ് ഫാസിൽ മനസ് തുറന്നിരുന്നു. ‘ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികവും നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും അവൾക്കൊപ്പം ജീവിതം ആരംഭിച്ചതും എല്ലാം. ഞാൻ അവളോട് ഒരു കത്തും ഒരു മോതിരവും നൽകിയാണ് ഇഷ്ടം പറഞ്ഞത് . അവൾ യെസ് എന്ന് പറഞ്ഞിട്ടില്ല. പക്ഷേ, അവൾ നോ എന്നും പറഞ്ഞിട്ടില്ല! ബാംഗ്ലൂർ ഡെയ്‌സിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളും ഞാൻ അഭിനയിച്ചു. ഒരേസമയം മൂന്ന് സിനിമകൾ ഷൂട്ട് ചെയ്യുന്നത് ആത്മഹത്യാപരമാണ്. ബാംഗ്ലൂർ ഡെയ്‌സ് ചിത്രീകരണത്തിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നസ്രിയയുടെ ചുറ്റും ജീവിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു.’

Read More: പൃഥ്വിരാജിന്റെ സൈക്കിൾ സവാരിക്ക് റീൽസ് ഒരുക്കി സുപ്രിയ മേനോൻ- വിഡിയോ

തന്നെ തിരഞ്ഞെടുത്തതിന് നസ്രിയക്ക് ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവന്നുവെന്നും ഫഹദ് പറയുന്നു. ഞങ്ങൾ വിവാഹിതരായി ഏഴു വർഷമായി. ഇപ്പോൾ പോലും, ഞാൻ ടിവി റിമോട്ട് ബാത്ത്റൂമിൽ മറന്നുവയ്ക്കുമ്പോൾ അതേ ദൃഡനിശ്ചയത്തോടെ അവൾ ചോദിക്കുന്നു ‘നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരം?’. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി കഴിയുന്നു. നസ്രിയയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് നേടിയതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്.- ഫഹദ് കുറിക്കുന്നു.

Story highlights- nazriya nazim’s throwback interview