ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടി പുഷ്പയിലെ പ്രണയഗാനം- സോംഗ് ടീസർ

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറെ ആകംക്ഷയോടെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സംഗീതാസ്വാദകർ.

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിലെ ‘സാമി സാമി’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് എത്തിയിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികൾ മൗനിക യാദവ് ആലപിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

റിലീസിന് രണ്ട് മാസം മാത്രം ശേഷിക്കെ, മൂന്നാമത്തെ സോംഗ് പ്രൊമോയാണ് എത്തിയിരിക്കുന്നത്. ഒക്‌ടോബർ 28 ന് ഗാനം പൂർണമായി പ്രേക്ഷകരിലേക്ക് എത്തും. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Read More: അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഭാവിയിൽ ഇങ്ങനൊരു ‘ക്‌ളൈമാക്‌സ്’ നസ്രിയ പോലും പ്രതീക്ഷിച്ചുണ്ടാകില്ല- വിഡിയോ

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Story highlights- pushpa part one saami song promo