പിറന്നാൾ ആശംസകൾ കിളി; ഭാര്യക്ക് രമേഷ് പിഷാരടി ഒരുക്കിയ സർപ്രൈസ്

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി ഇപ്പോഴിതാ, ഭാര്യക്ക് പിറന്നാൾ ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മനോഹരവും രസകരവുമായ ഒരു കേക്ക് ആണ് രമേഷ് പിഷാരടി ഭാര്യക്ക് സർപ്രൈസ് ആയി നൽകിയത്.

പിറന്നാൾ ആശംസകൾ കിളി എന്ന ആശംസയ്‌ക്കൊപ്പം ഒരു കോഴിയുടെ രൂപത്തിലുള്ള കേക്ക് ആണ് സമ്മാനിച്ചത്. രസകരമായ ഈ കേക്ക് ആരാധകരും ഏറ്റെടുത്തു. മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും.

Read More: കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights- ramesh pisharady’s wife birthday