മഴയിൽ മനോഹര നൃത്തവുമായി സായ് പല്ലവി- വിഡിയോ

സായി പല്ലവിയും നാഗ ചൈതന്യയും നായിക നായകന്മാരായി അഭിനയിക്കുന്ന ലവ് സ്റ്റോറി തിയേറ്ററുകളിൽ വലിയ വിജയം കൊയ്തിരിക്കുകയാണ്. നാളുകൾക്ക് ശേഷം തിയേറ്ററുകൾ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സജീവമായപ്പോൾ ആളുകൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. സെപ്റ്റംബർ 24ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

സായ് പല്ലവിയുടെ അസാമാന്യ നൃത്ത വൈഭവം പ്രകടമാകുന്ന മറ്റൊരു ഗാനമാണ് ലവ് സ്റ്റോറി-യിൽ നിന്നും ശ്രദ്ധനേടുന്നത്. മഴയിൽ അതിമനോഹരമായ നൃത്തമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. അതേസമയം അടുത്തിടെ, ഹൗസ്ഫുള്ളായ ഒരു തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്ന വിഡിയോ നടി പങ്കുവെച്ചിരുന്നു. കലയും അതിന്റെ പ്രേക്ഷകരും വേർതിരിക്കാനാവാത്തവരാണെന്നതിന്റെ തെളിവ് ഇതാ എന്നുപറഞ്ഞുകൊണ്ടാണ് സായ് പല്ലവി വിഡിയോ പങ്കുവെച്ചത്.

അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: വിസ്മയിപ്പിക്കാൻ സായ് പല്ലവി -‘ശ്യാം സിംഗ റോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Story highlights- sai pallavi dancing in love story