പൃഥ്വിരാജിന്റെ സൈക്കിൾ സവാരിക്ക് റീൽസ് ഒരുക്കി സുപ്രിയ മേനോൻ- വിഡിയോ

മലയാള സിനിമയുടെ യുവ പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു നടൻ എന്നതിൽ ഒതുങ്ങി നിൽക്കാതെ നിർമാതാവ്, ഗായകൻ, സംവിധായകൻ എന്നിങ്ങനെ എല്ലാ മേഖലകളിലും പൃഥ്വിരാജ് കയ്യൊപ്പ് പതിപ്പിച്ചു. പൃഥ്വിയെ പോലെത്തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ഭാര്യ സുപ്രിയ മേനോൻ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് സുപ്രിയ. ഇപ്പോഴിതാ, ആദ്യമായി ഇൻസ്റ്റാഗ്രാം റീൽസിൽ ഒരു കൈ പരീക്ഷിക്കുകയാണ് സുപ്രിയ. പൃഥ്വിരാജ് മാലി ദ്വീപിൽ സൈക്കിൾ ഓടിക്കുന്ന വിഡിയോയാണ് സുപ്രിയ റീൽസായി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, മോഹൻലാലിനെ നായകനാക്കി ലൂസിഫർ സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ചതാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമയ്ക്ക് എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. അതിനു മുൻപ് തന്നെ ബ്രോ ഡാഡി എന്ന ചിത്രവുമായി തിരക്കിലായിരിക്കുകയാണ് താരം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ.

read More: ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനായി ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി പ്രിയദർശനും ആന്റണി പെരുമ്പാവൂരും

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

Story highlights- supriya menon’s first reels attempt