‘കഴിഞ്ഞ വർഷം ഈ ദിനം, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു’- മനസുതുറന്ന് സ്വാസിക

നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ താരമാണ് സ്വാസിക വിജയ്. പത്തുവർഷമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വർഷമാണ് സ്വാസികയെ തേടി സംസ്ഥാന പുരസ്‌കാരത്തിന്റെ രൂപത്തിൽ അംഗീകാരം എത്തിയത്. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസികയെ തേടി പിന്നീട് നിരവധി അവസരങ്ങളുമെത്തി. ജീവിതത്തിൽ വഴിത്തിരിവായ പുരസ്കാരത്തിന്റെ ഒന്നാം വാർഷികത്തിൽ സ്വാസിക കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

‘കഴിഞ്ഞ വർഷം, ഈ ദിവസം, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു. ഇത് തീർച്ചയായും എന്റെ ക്ലൗഡ് 9 നിമിഷങ്ങളിൽ ഒന്നാണ്.. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ആ സമയത്ത്, എനിക്ക് ലഭിച്ചതിൽ ഏറ്റവും അർത്ഥവത്തായ അവാർഡിനെക്കുറിച്ച് എനിക്ക് പറയാൻ കഴിഞ്ഞില്ല. ഇന്ന്, എന്റെ കരിയർ രൂപീകരിക്കുന്നതിന് ആ നിമിഷം എന്നെ സഹായിച്ചുവെന്ന് വ്യക്തമാണ്. സിനിമയിലുടനീളം അവരുടെ കഠിനാധ്വാനവും കഴിവും നൽകി പരമാവധി സഹായിച്ച മുഴുവൻ അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്ത് സംഭവിച്ചാലും, വാസന്തിയ്ക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടമുണ്ടാകും’- സ്വാസിക കുറിക്കുന്നു.

read More: രാധേശ്യാമില്‍ പ്രേരണയായി പൂജ ഹെഗ്‌ഡെ; പിറന്നാള്‍ ആശംസിച്ച് പ്രഭാസ്

കുടുക്ക് 2025 എന്ന ചിത്രമാണ് സ്വാസിക നായികയായി റിലീസിന് ഒരുങ്ങുന്നത്.ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണശങ്കർ ആണ് നായകൻ. ദുർഗ കൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയിലാണ് തുടക്കമെങ്കിലും സ്വാസിക ജനപ്രിയയായത് സീരിയലിലൂടെയാണ്. അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്‍റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട് സ്വാസിക. ഒരുത്തീ, കേശു ഈ വീടിന്‍റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനായുള്ളത്.

Story highlights- swasika about first award