ലൈവ് ചെയ്തുകൊണ്ടിരുന്ന ഫോൺ തട്ടിയെടുത്ത് കടന്ന് കള്ളൻ; ലൈവിൽ മോഷ്ടാവിനെ കണ്ടത് ഇരുപതിനായിരത്തിലധികം ആളുകൾ- വിഡിയോ

സോഷ്യൽ മീഡിയയുടെ ആവിർഭാവം ആളുകളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നു പറയാം. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിൽ സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഒരു മോഷ്ടാവിനെ പിടിക്കാൻ സമൂഹമാധ്യമങ്ങൾ സഹായിക്കുമോ? ഇപ്പോഴിതാ, ഒരു ലൈവ് വീഡിയോയിലൂടെ മോഷ്ടാവ് പിടിയിലായിരിക്കുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്.

ഈജിപ്തിൽ ഫോണിൽ നിന്നും ലൈവ് നടക്കുന്നതിനിടയിൽ ഒരു പത്രപ്രവർത്തകന്റെ ഫോൺ മോഷ്ടിക്കുകയായിരുന്നു ഒരാൾ. ഫോൺ തട്ടിപ്പറിച്ച് ഒരു മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു ഇയാൾ. എന്നാൽ, ഫോണിൽ ലൈവ് പോകുന്നത് അയാൾ അറിഞ്ഞില്ല. ബൈക്ക് ഓടിക്കുന്നതിനിടയിൽ സിഗരറ്റ് വലിക്കാൻ മുഖം മൂടി മാറ്റിയതോടെ ആളെ എല്ലാവരും ലൈവിലൂടെ കണ്ടു.

Read More: ബിഎംഡബ്ല്യു ആർ 1200 ജിഎസ് സ്പോർട്സ് ബൈക്കിൽ ഇന്ത്യ ചുറ്റി അജിത്ത്- ചിത്രങ്ങൾ

മാധ്യമപ്രവർത്തകനായ മഹമൂദ് റഗേബ് ഈജിപ്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. സംഭവം എന്തായാലും 20,000-ത്തിലധികം ആളുകൾ ലൈവായി കാണുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പലരും ആളെ തിരയാൻ തുടങ്ങി. പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം, സംഭവത്തിന്റെ വീഡിയോയ്ക്ക് 18,000-ത്തിലധികം ഷെയറുകളാണുള്ളത്. ഫേസ്ബുക്കിൽ 7 ദശലക്ഷം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.

Story highlights- Thief Broadcasts His Face To Thousands